അധികാരികളുെടെ ശ്രദ്ധയ്ക്ക് : തലയ്ക്ക് മീതെ പതിയിരിക്കുന്നത് അപകടം

പാലാ: വള്ളിച്ചിറ കൊരട്ടി നിവാസികളുെടെ തലയ്ക്കു മീതെ പതിയിരിക്കുന്ന അപകടം കാണാതെ അധികാരികൾ. 
കരുര്‍ പഞ്ചായത്തിലെ ഒന്‍പാതാം വാര്‍ഡി ലാണ് പ്രദേശവാസികൾക് പേടി സ്വപ്നമായി ഭീമന്‍ ഈന്ത് നിൽക്കുന്നത്. ഇത് വഴി സഞ്ചരിക്കുവാന്‍ പോലും പ്രദേശവാസികൾ ഭയക്കുന്നു.

വള്ളിച്ചിറ പൈങ്ങളം,കൊരട്ടി കവലയിലൂടെ കടന്നു പോകുന്ന വൈദൃൂതി ലൈനുകള്‍ക്കു് 
മുകളിലേയ്ക്കു ചാഞ്ഞു നില്‍ക്കുന്ന  ഈന്ത് മരം ഏത് സമയത്തും പിഴുത് വീണ് വെെദ്യുതി ലൈനുകള്‍ പൊട്ടി അപകടമുണ്ടാകാവുന്ന അവസ്ഥയിലാണ്. പ്രേദേശവാസികളായ കാല്‍നടക്കാരും വാഹന യാത്രക്കാരും അപകടാവസ്ഥയിൽ  നിൽക്കുന്ന ഈ വൈദൃൂതി ലൈനുകള്‍ക്കു കീഴിലൂടെ വേണം യാത്ര ചെയ്യുവാന്‍.

          മരം നീക്കം ചെയ്യുന്നതിനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ആവശൃമായ  നടപടികള്‍ അടിയന്തരമായ് സ്വീകരിക്കണമെന്നു പാലാ പൗരാവകാശസമിതി ജോയി കളരിക്കലിന്‍റെ അദ്ധൃക്ഷതയില്‍ കുടിയ യോഗം അധികാരികളോടു് ആവശൃപ്പെട്ടു.