കോവിഡ് സ്ഥിരീകരിച്ച ബേബിയുടെ മൃതദേഹം ദഹിപ്പിക്കും


മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച പൂഞ്ഞാർ തെക്കേക്കര സ്വദേശി ബേബിയുടെ മൃതദേഹം നാളെ ദഹിപ്പിക്കും. പാലാ നഗരസഭയുടെ പൊതു ശ്മശാനത്തിലാണ് മൃതശരീരം രാവിലെ 11.30 ന് ദഹിപ്പിക്കുന്നത്. 

തുടർന്ന് ചിതാഭസ്മം ഇടവകയായ പൂഞ്ഞാർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിലെത്തിച്ച് ക്രൈസ്തവ ആചാരപ്രകാരം സംസ്കരിക്കും. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരെ ദഹിപ്പിക്കാം എന്ന് രൂപത അനുമതി നല്കിയ ശേഷം, പാലാ രൂപതയിൽ നടക്കുന്ന ആദ്യ സംസ്കാര ചടങ്ങ് കൂടിയാണിത്.