CPI(M) പാലാ ലോക്കൽ കമ്മിറ്റിയംഗം പി പ്രശാന്ത്കുമാർ നിര്യാതനായി


സിപിഐ എം പാലാ ലോക്കൽ കമ്മിറ്റിയംഗവും ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായ പി പ്രശാന്ത്കുമാർ (തമ്പി 64) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച പകൽ മൂന്നിന് വീട്ടുവളപ്പിൽ. 2004 മുതൽ  ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന പ്രശാന്ത് 10 വർഷമായി പാലാ ലോക്കൽ കമ്മിറ്റിയംഗമാണ്. അരുണാപുരം, കൊട്ടാരമറ്റം ബ്രാഞ്ചുകളിൽ സെക്രട്ടറിയായും  ബാലസംഘം പാലാ മുനിസിപ്പൽ രക്ഷാധികാരിയായും പ്രവർത്തിച്ചിട്ടുണ്ട്. അരുണാപുരം എലിക്കുഴിയിൽ പരേതരായ കെ പ്രഭാകരൻ നായരുടെയും ആദ്യകാല നഗരസഭാ കൗൺസിലർ ജി സരോജിനിയുയുടെയും മകനാണ്. അവിവാഹിതനാണ്.  സഹോദരങ്ങൾ: പി സന്തോഷ്കുമാർ (റിട്ട. പിഡബ്ല്യുഡി), പി സമ്പത്ത്കുമാർ (റിട്ട. മിൽമ), പരേതയായ രത്നകല (റിട്ട. സിവിൽ സപ്ലൈസ്).