ഈരാറ്റുപേട്ട നഗരസഭയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയൊന്നാരോപിച്ച് സിപിഐഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. ഭരണ സമിതിയുടെ ഒത്താശയോടെ നടന്ന ക്രമക്കേടുകള്‍ തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കമെന്ന് നേതൃത്യം വ്യക്തമാക്കി.
നഗരസഭയുടെ വിവിധ വാര്‍ഡുകളിലെ വോട്ടര്‍ പട്ടികയില്‍ ഭരണ സമിതിയുടെ ഒത്താശയോടെ ഉദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ നടത്തിയെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇടത് മുന്നണിയും സിപിഎമ്മും നല്‍കിയ പല അപേക്ഷകളും പട്ടികയ്ക്ക് പുറത്തായപ്പോള്‍ യുഡിഎഫ് അനുഭാവികളായ ആളുകളെ വോട്ടര്‍മരെ തെരഞ്ഞ് പിടിച്ച് പട്ടികയില്‍ ഉള്‍പെടുത്തിയത് ന്യായികരിക്കാനാവില്ലെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത സിപിഎം ഏരിയാ കമ്മിറ്റിയംഗം എംഎച്ച് ഷെനീര്‍ പറഞ്ഞു.
ഓഫിസ് സമയത്തിന് ശേഷവും ചില ഉദ്യോഗസ്ഥര്‍ ഇത്തരം ക്രമക്കേടുകള്‍ക്ക് വേണ്ടി ഓഫീസില്‍ തങ്ങാറുണ്ടെന്നും ആരോപണം ഉണ്ട്. ലോക്കല്‍ കമ്മിറ്റിയംഗം സി.കെ സലിം, ധര്‍ണ്ണയില്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി കെ.എം ബഷീര്‍, നഗരസഭാ വൈസ് ചെയ്യര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ്, കൗണ്‍സിലര്‍ ഷൈലാ സലിം ,കെ.എന്‍ ഹുസൈന്‍, പി.എസ് അനസ് തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ സംബന്ധിച്ചു.
0 Comments