തെക്കേക്കരയിലെ കോവിഡ്‌ രോഗം പൂഞ്ഞാറില്‍ നിന്നല്ലെന്ന്‌ സൂചന


പൂഞ്ഞാര്‍ തെക്കേക്കരയില്‍ രണ്ടാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ചയാള്‍ക്ക്‌ കോവിഡ്‌ ബാധിച്ചത്‌ പൂഞ്ഞാറില്‍ നിന്നല്ലെന്ന്‌ സൂചന. ഇടുക്കി ജില്ലക്കാരനായ ഇദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ ജില്ല വിട്ട്‌ സഞ്ചരിച്ചിരുന്നു. പുറത്തുനിന്നാകാം രോഗം പടര്‍ന്നതെന്നാണ്‌ സൂചന. ഇദ്ദേഹത്തെ ഈരാറ്റുപേട്ടയിലെ സിഎഫ്‌എല്‍ടിസിയിലേയ്‌ക്ക്‌ വൈകുന്നേരത്തോടെ മാറ്റി. 

അടിമാലി സ്വദേശിയായ ഇദ്ദേഹം പൂഞ്ഞാറിലാണ്‌ ഭാര്യയ്‌ക്കൊപ്പം താമസിച്ചിരുന്നത്‌. ആഗസ്റ്റ്‌ 28ന്‌ ഇദ്ദേഹം അടിമാലിയില്‍ പോയിരുന്നു. 29ന്‌ തിരികെയെത്തി. തുടര്‍ന്ന്‌ കുടുംബാംഗങ്ങള്‍ക്കൊപ്പം ഉപ്പുതറയിലേയ്‌ക്ക്‌ പോയി. നാലാം തീയതിയാണ്‌ തിരികെയെത്തിയത്‌. സ്വന്തം വാഹനത്തിലാണ്‌ പോയിരുന്നത്‌. ഭാര്യയ്‌ക്കാണ്‌ ആദ്യം പനിബാധിച്ചത്‌. ഇന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഭര്‍ത്താവിന്‌ രോഗം സ്ഥിരീകരിച്ചത്‌. നാളെ ഭാര്യ, മകള്‍, മരുമകന്‍, 2 കുട്ടികള്‍ എന്നിവരെ ഇടമറുകില്‍ കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയരാക്കുമെന്ന്‌ വാര്‍ഡ്‌ അംഗം ബിന്ദു പറഞ്ഞു.