പൂഞ്ഞാറില്‍ ഇന്നലെ മരിച്ചയാളുടെ കോവിഡ് ഫലം പോസിറ്റീവ്പൂഞ്ഞാര്‍ തെക്കേക്കരയില്‍ ഇന്നലെ രാത്രി മരിച്ചയാളുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. ടൗണിലെ പച്ചക്കറി വ്യാപാരിയുടെ ജ്യേഷ്ഠനാണ് ഇന്നലെ രാത്രി കുഴഞ്ഞുവീണ് മരിച്ചത്. പാലാ ജനറലാശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതായി ഗ്രാമപഞ്ചായത്തംഗം ടെസി ബിജു പറഞ്ഞു. 


 പച്ചക്കറി വ്യാപാരിയ്ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഈരാറ്റുപേട്ടയിലെ മാര്‍ക്കറ്റില്‍ നിന്നാണ് പൂഞ്ഞാറിലെ കടയിലേയ്ക്ക് പച്ചക്കറി എടുത്തിരുന്നത്. പേട്ടയില്‍ നിന്നാകാം രോഗം പിടിപെട്ടതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സൂചന. 


ഇവരുടെ കുടുംബാംഗങ്ങളുടെ കോവിഡ് ടെസ്റ്റ് ഇന്ന് ഉച്ചതിരിഞ്ഞ് 3ന് നടക്കും. പനച്ചികപ്പാറ ജിവി രാജ സ്‌കൂളിലാണ് പരിശോധന. മരണപ്പെട്ടയാളുടെ സംസ്‌കാരം സംബന്ധിച്ച് തീരുമാനമായിട്ടില്ല.