പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന്റെ ഭാഗമായ ഈരാറ്റുപേട്ട ബ്ലോക്കിന്റെ കീഴിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പി.സി. ജോര്‍ജ്ജ് എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. പ്രേംജി, ഈരാറ്റപപേട്ട നഗരസഭ ചെയര്മാന് നിസാര്‍ കുര്‍ബാനി, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസാദ് തോമസ്, സുജാ ബാബു, ഷാജന് പുറപ്പന്താനം, നിര്‍മ്മല മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഡോകടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൂടുതല്‍ സൗകര്യമുള്ള കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ബ്ലോക്ക് അടിസ്ഥാനത്തില്‍ ആരംഭിക്കുന്നതിനായി എം.എല്‍.എ.മാരായ പി.സി. ജോര്‍ജ്ജ്, മാണി. സി. കാപ്പന് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ബ്ലോക്കിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരേയും, ഉദ്യോഗസ്ഥരെയും, ജനപ്രതിനിധി കളെയും ഉള്‍പ്പെടുത്തി വെള്ളിയാഴ്ച 3ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുവാനും തീരുമാനമായി.