കോവിഡ്. ഈരാറ്റുപേട്ടയില്‍ സര്‍വ്വകക്ഷിയോഗംകൊറോണ വ്യാപന പശ്ചാതലത്തില്‍ ഈരാറ്റുപേട്ട നഗരസഭയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. കോവിഡ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ വേണ്ടെന്നാണ് യോഗം തീരുമാനമെടുത്തത്. 

കോവിഡ് രോഗസ്ഥിരീകരണം ഇനി നഗരസഭാ ചെയ്യര്‍മാനൊ ആരോഗ്യ വകുപ്പ് അധികൃതരൊ മാത്രമെ പ്രസിദ്ധീകരിക്കാവൂ എന്നും തീരുമാനമുണ്ട്.  സോഷ്യല്‍ മിഡിയായിലൂടെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി ശുപാര്‍ശ ചെയ്യും.

കണ്ടെിയന്‍മെന്റ് സോണിനുള്ളിലുള്ള കടകള്‍ 8 മുനല്‍ 2 വരെ പ്രവര്‍ത്തിക്കാം. സോണിനോട് ചേര്‍ന്ന പ്രധാന റോഡിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 വരെ ആയിരിക്കും.

രാഷ്ട്രിയ പാര്‍ട്ടി നേതാക്കള്‍, മഹല്ല് ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.