പൂഞ്ഞാര്‍ തെക്കേക്കരയില്‍ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരിയ്ക്ക് കോവിഡ്പൂഞ്ഞാര്‍ തെക്കേക്കര ടൗണില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിയ്ക്ക് കോവിഡ് പോസിറ്റീവായി. അതേസമയം, പൂഞ്ഞാര്‍ ടൗണ്‍ വാര്‍ഡ് കണ്ടെയിന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കട അടച്ചിട്ടിരുന്നതിനാല്‍ സമ്പര്‍ക്കരോഗ വ്യാപന സാധ്യത കുറവാണ്. ഇന്നലെ തുറന്നെങ്കിലും ജീവനക്കാരി എത്തിയിരുന്നുമില്ല. അതിനാല്‍ കൂടുതല്‍ രോഗവ്യാപനസാധ്യതയില്ല. 


പൂഞ്ഞാര്‍ ടൗണ്‍ വാര്‍ഡ് അടുത്തയാഴ്ച പകുതിയോടെ കണ്ടെയിന്റ്‌മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. അതിനു മുന്‍പ് ഒരിക്കല്‍കൂടി ആന്റിജന്‍ പരിശോധനയും നടക്കും. ഇതിനുള്ള കിറ്റുകള്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്.