കൈപ്പള്ളി വാർഡിൽ സമ്പർക്കം ഏറെയെന്ന് സൂചന. ഇന്ന് അണുനശീകരണം


ഒരാൾക്ക് കോവിഡ് പോസീറ്റീവായ പൂഞ്ഞാർ തെക്കേക്കര അഞ്ചാം വാർഡായ കൈപ്പള്ളിയിൽ രോഗിയുടെ സമ്പർക്കം ഏറെ. പ്രദേശത്തെ പച്ചക്കറി - പല വ്യഞ്ജന വ്യാപാരിയും പത്രം ഏജന്റും കൂടിയായ ഇദ്ദേഹവുമായി ബന്ധപ്പെട്ടവർ ഏറെയാണ്. 

ഇദ്ദേഹത്തിന്റെ കടയിൽ വന്ന് സാധനങ്ങൾ വാങ്ങിയത് നിരവധി പേരാണ് . നാലാം തീയതി മുതൽ കടയിലെത്തിയവരും സമ്പർക്കത്തിലേർപ്പെട്ടവരും നിരീക്ഷണത്തിൽ പോകേണ്ടി വരും. പ്രായം ചെന്നവരും കൊച്ചു കുട്ടികളും സ്വയം നിരിക്ഷണത്തിൽ സ്വന്തം വിട്ടിൽ ഇരിക്കേണ്ടതും ഏതെങ്കിലും രോഗലക്ഷണങ്ങൾ അനുഭവപെട്ടാൽ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരേയോ  ആശാ വർക്കറെയോ  വാർഡ് മെമ്പറെയോ വിവരം അറിക്കണമെന്നും വാർഡ് മെമ്പർ  TN വിനോദ് അഭ്യർത്ഥിച്ചു.  

രോഗലക്ഷണങ്ങളുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിൽ വിളിക്കുക.   99610 20794.  9544398128.   9961676095. 9605107482.

ഇന്ന് വാർഡിൽ അണുനശികരണം നടത്തുമെന്നും ഏറ്റവും അടുത്ത ദിവസം വാർഡിൽ ആൻറിജൻ ടെസ്റ്റ് നടത്തുമെന്നും വാർഡ് മെമ്പർ അറിയിച്ചു.