Latest News
Loading...

കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം കമ്മറ്റി ധര്‍ണ്ണ നടത്തി.



ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം കൊയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക ബില്ല് പിന്‍വലിക്കണെമന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വള്ളിച്ചിറ പോസ്‌റ്റോഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി.

.



രാജ്യത്തെ കര്‍ഷക സമൂഹത്തെയും, ജനാധിപത്യത്തെയും, പ്രതിപക്ഷത്തെയും അടിച്ചമര്‍ത്തുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലിലൂടെ നടപ്പിലാക്കിയതെന്ന് പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി  പ്രസിഡന്റ്  പ്രൊഫ.സതീശ് ചൊള്ളാനി പറഞ്ഞു.

.



ധര്‍ണ്ണ സമരം  ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സന്തോഷ് കുര്യത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഗോപിനാഥന്‍ നായര്‍ ,സന്തോഷ് കൊട്ടാരം, അക്ഷയ് .ബി.നായര്‍,

.



മനോജ് വള്ളിച്ചിറ, ശശിധരന്‍ നായര്‍, ബിബിന്‍ പൂവക്കുളം, ജോര്‍ജ് എലിവാലിങ്കല്‍, നവീന്‍ സക്കറിയ, സാബു വെള്ളാരം കാലായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments