അണു നശീകരണം നടത്തി.
എലിക്കുളം: കാരക്കുളം സ്വദേശിയായ യുവാവിന് കോവിഡ് ബാധിച്ചതിനെതുടർന്ന് ഇയാൾ സഞ്ചരിച്ച വഴികൾ അണുമുക്തമാക്കി . ഉണ്ണിമിശിഹാ പള്ളി, മലനാട് മിൽക്ക് സൊസൈറ്റി, എലിക്കുളം നാട്ടുചന്ത, കുരുവിക്കൂട് ഉള്ള ഒരു വ്യാപാര സ്ഥാപനം എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്. ആരോഗ്യവകുപ്പിൻ്റെയും എലിക്കുളം ഗ്രാമപഞ്ചായത്തിൻ്റെയും നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാടി ൻ്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ സിജു മോൻ കെ.എം., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു എം.സി. എന്നിവർ അണു നശീകരണത്തിന് നേതൃത്വം നല്കി.