പാലാ നഗര സഭക്ക് ശുചിത്വ പദവിപാലാ : സര്‍ക്കാരിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി നിര്‍ണ്ണയം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പ്രകാരം പാലാ നഗരസഭക്ക് ശുചിത്വപദവി ലഭിച്ചതായി നഗരസഭാധ്യക്ഷ മേരി ഡൊമിനിക് അറിയിച്ചു. 


നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ശുചിത്വ പദവി കൈവരിച്ചതായി പ്രഖ്യാപിച്ചു. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, മറ്റ് കൗണ്‍സില്‍ അംഗങ്ങള്‍, നഗരസഭ സെക്രട്ടറി, വകുപ്പ്തല മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.