ജലസ്രോതസുകൾ സംരക്ഷിക്കപ്പെടണം: മാണി സി കാപ്പൻപാലാ: വരും കാലങ്ങളിൽ മനുഷ്യൻ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ശുദ്ധജലക്ഷാമത്തിൻ്റെതായിരിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കടനാട് ഗ്രാമപഞ്ചായത്തിലെ ചാത്തൻകുഴി-മരോട്ടിക്കുഴി ചെക്കു ഡാമിൻ്റെയും മറ്റത്തിപ്പാറ വാർഡിലെ പുറക്കടവ് ചെക്കുഡാമിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജലസ്രോതസുകൾ സംരക്ഷിച്ചുകൊണ്ടു മാത്രമേ ഈ പ്രതിസന്ധിയെ നേരിടാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് പ്രസിഡൻ്റ് ജയിസൺ പുത്തൻകണ്ടം, ജെറി തുമ്പമറ്റം , ബ്ലോക്ക് മെമ്പർ ജിജി തമ്പി, വൈസ് പ്രസിഡൻ്റ് ഉഷ രാജു, സാലി തുമ്പമറ്റം, ബേബി ഉറുമ്പുകാട്ട്, ഷിലു കൊടൂർ, ബിന്ദു സതീഷ്, വി ജി സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.