കടപുഴയില്‍ കാര്‍ തോട്ടില്‍ വീണു

(representative image)

മൂന്നിലവ് മേച്ചാൽ റൂട്ടില്‍ കാര്‍ നിയന്ത്രണം തെറ്റി തോട്ടില്‍ വീണു. കടപുഴയില്‍ ചപ്പാത്ത് കടക്കുന്നതിനിടെ ടയര്‍ തെന്നി താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. തോട്ടിലേയ്ക്ക് വീണ കാറിനു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുക്കുന്നുവെന്നാണ് അറിയുന്നത്. മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് ശക്തമായ വെള്ളമൊഴുക്കും ഉണ്ട്.