മാണി സി കാപ്പന്‍ എം എല്‍ എ യുടെ സഹോദരീ ഭര്‍ത്താവ് ഡോ ജോസ് സക്കറിയാസ് നിര്യാതനായി



പന്തത്തല: മാണി സി കാപ്പന്‍ എം എല്‍ എ യുടെ സഹോദരീഭര്‍ത്താവും വരാപ്പുഴ മെഡിക്കല്‍ സെന്റര്‍ ഉടമയുമായ മണ്ണനാക്കുന്നേല്‍ ഡോ ജോസ് സക്കറിയാസ് (72) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍  തിങ്കളാഴ്ച 2.30 ന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് മുത്തോലി സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്‌ക്കരിക്കും.

ഭാര്യ: മുന്‍ എം പി യും എല്‍ എ യും ആയിരുന്ന ചെറിയാന്‍ ജെ കാപ്പന്റെ പുത്രി മറിയമ്മ.

മക്കള്‍: അജിത് ജോസ് (എഞ്ചിനീയര്‍, ഓസ്‌ട്രേലിയ), ചെറി ജോസ് (എഞ്ചിനീയര്‍, ഓസ്‌ട്രേലിയ)

മരുമക്കള്‍: ടീന അജിത്, തളിയത്ത്, കടവന്ത്ര, ടിനു ചെറി മണ്ണനാല്‍, എറണാകുളം.(ഇരുവരും ഓസ്‌ട്രേലിയ)

സഹോദരങ്ങള്‍: പ്രൊഫ മേരിക്കുട്ടി എബ്രാഹം, പരേതരായ പ്രൊഫ അലക്‌സാണ്ടര്‍ സക്കറിയാസ്, തങ്കമ്മ തോമസ്

പരേതന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ അത്‌ലറ്റിക് ക്യാപ്റ്റന്‍, കേരളാ സ്‌റ്റേറ്റ്  അത്‌ലറ്റിക് ടീം ക്യാപ്റ്റന്‍,  എറണാകുളം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹി എന്നീ  നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  ഡോ ജോസ് സഖറിയായുടെ പേരില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഉണ്ടായിരുന്ന റിക്കാര്‍ഡ് 20 വര്‍ഷത്തിനുശേഷമാണ് ഭേദിക്കപ്പെട്ടത്.