Latest News
Loading...

യാത്രക്കാരുടെ പരാതിക്ക് പരിഹാരമായി സ്ഥിരം മലബാര്‍ സര്‍വ്വീസുമായി പാലാ കെ.എസ്.ആര്‍.ടി.സി.



പാലാ: സ്വകാര്യ അനധികൃത ദ്വീര്‍ ഘ ദൂര സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെ ചൂഷണത്തില്‍ നിന്ന് മോചനം ആവശ്യപ്പെട്ടുകൊണ്ട് മലബാര്‍ യാത്രക്കാരുടെ പരാതിക്ക് പരിഹാരമാവുന്നു. സ്ഥിരം മലബാര്‍ സര്‍വ്വീസിന് ഇന്ന് (ചൊവ്വ) മുതല്‍ പാലാ കെ.എസ്.ആര്‍.ടി.സി തുടക്കം കുറിക്കുകയാണ്. വലിയ ഇടവേളയ്ക്കു ശേഷമാണ് ദ്വീര്‍ഘദൂര സര്‍വ്വീസ് ആരംഭിക്കുന്നത്.

സ്വകാര്യ സവ്വീസ്സുകള്‍ 2000- 2500 രൂപ വരെയാണ് കണ്ണൂര്‍ വരെയുള്ള യാത്രയ്ക്ക് ഈടാക്കി വരുന്നത്. കെ.എസ്.ആര്‍.ടി.സി പരമാവധി 500 രൂപയേ നിരക്ക് ഈടാക്കൂ. പാലാ എറണാകുളം കണ്ണൂര്‍  കൊന്നക്കാട് സര്‍വ്വീസാണ് ആദ്യം തുടങ്ങുക. സര്‍വ്വീസ് വിജയിച്ചാല്‍ മറ്റ് സര്‍വ്വീസുകളും പിന്നാലെ ആ രംഭിക്കുവാനാണ് പദ്ധതി.




സ്ഥിരം ദീര്‍ഘദൂര സര്‍വ്വീസ് ആരംഭിക്കുവാനുള്ള ഡിപ്പോ അധികൃതരുടെ നടപടിയെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജയ്‌സണ്‍ മാന്തോട്ടം സ്വാഗതം ചെയ്തു. താമസിയാതെ ഓണ്‍ലൈന്‍ റിസര്‍വേഷനും അംഭിക്കും. 



പാലാ  എറണാകുളം  കണ്ണൂര്‍  കൊന്നക്കാട് സൂപ്പര്‍ഫാസ്റ്റ്

വെള്ളരിക്കുണ്ട്  ഭീമനടി  ചിറ്റാരിക്കാല്‍ ചെറുപുഴ  ആലക്കോട്  തളിപ്പറമ്പ്  കണ്ണൂര്‍     കോഴിക്കോട്  ഗുരുവായൂര്‍  എറണാകുളം  വൈറ്റില തൃപ്പൂണിത്തുറ  പിറവം  കൂത്താട്ടുകുളം രാമപുരം വഴി. 

പാലാ നിന്നും 4.45 പിഎംനും എറണാകുളം നിന്നും 7 നും കണ്ണൂരില്‍ 3 എഎംനും ചെറുപുഴ 5.10 നും വെള്ളരിക്കുണ്ട് 5.40 നും , കൊന്നക്കാട് 5.55 നും എത്തി ചേരും

തിരികെ വൈകിട്ട് 3.30 നു കൊന്നക്കാട് നിന്നും വെള്ളരിക്കുണ്ട് നിന്നും 4 പിഎം, ചെറുപുഴ 4.30 പിഎം, ഉദയഗിരി 5.10 പിഎം, കണ്ണൂര്‍  7.15 പിഎം, എറണാകുളം 3.30 എഎം കൂത്താട്ടുകുളം 4.30 എഎം രാമപുരം 4.45എഎം പാലാ 5 എഎം