റോഡിന്റെ ശോചനീയാവസ്ഥയില്‍ വാഴ നട്ട് പ്രതിഷേധിച്ചു


പാലാ - രാമപുരം - കൂത്താട്ടുകുളം റോഡില്‍ പാലവേലിയില്‍ യാത്രക്കാര്‍ക്ക് ജീവഹാനി വരെയുണ്ടായേക്കാവുന്ന രൂപത്തില്‍ റോഡില്‍ രൂപപ്പെട്ട കുഴികളില്‍ ബി.ജെ.പി. രാമപുരം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വാഴനട്ട് പ്രതിഷേധിച്ചു. അടുത്ത കാലത്ത്  റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരണമടഞ്ഞിരുന്നു. എന്നിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല എന്നും ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍  ഇവിടെ അപകടത്തില്‍ പെടുകയും നിരവധി ആളുകള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  കാല്‍ നട യാത്രക്കാര്‍ക്ക് പോലും ഇവിടെ യാത്ര ദുസ്സഹമായ അവസ്ഥയിലും ആണ് ഇപ്പോള്‍. അടിയന്തിരമായി റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 

പ്രസിഡന്റ് ജയന്‍ കരുണാകരന്‍ വാഴനട്ട് ഉദ്ഘാടനം ചെയ്തു. രജീഷ് ആര്‍. കളത്തില്‍, ജനറല്‍ സെക്രട്ടറി സുനില്‍ കിഴക്കേക്കര, ശശിധരന്‍ നായര്‍, പ്രസാദ് കൊച്ചേരില്‍, അനുപ് പി. എന്നിവര്‍ പങ്കെടുത്തു.