പൂഞ്ഞാർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

 


സ്വർണ്ണ കടത്തു കേസിൽ ഉൾപ്പെട്ട മന്ത്രി കെ റ്റി  ജലിൽ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബി ജെ പി പൂഞ്ഞാർ തെക്കേക്ക  പഞ്ചായത്ത് കമ്മറ്റിയുടെ  നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി.


 തുടർന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന കൌൺസിൽ അംഗം അഡ്വ കെ പി  സനൽകുമാർ ഉദ്ഘാടനം ചെയ്തു, കർഷക മോർച്ച ജില്ലാ വൈസ്  പ്രസിഡന്റ് സന്തോഷ് കൊട്ടാരം നിയോജക  മണ്ഡലം വൈസ് പ്രസിഡന്റ്‌ ആർ സുനിൽകുമാർ, സുരേഷ് ഇഞ്ചയിൽ, എം വി പ്രദീപ്‌ കുമാർ, വിനോദ്‌കുമാർ കിഴക്കാത്തു, രാധാകൃഷ്ണൻ മാറ്റത്തിൽ  തുടങ്ങിയവർ പങ്കെടുത്തു.