പ്രതിഷേധപ്രകടനം നടത്തി


പൂഞ്ഞാര്‍: മന്ത്രി കെ റ്റി ജലീല്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പൂഞ്ഞാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനച്ചിപ്പാറയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം കെ റ്റി ജലീലിന്റെ കോലം കത്തിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രമേശന്‍ പി എസ്, മണ്ഡലം വൈസ് പ്രസിഡന്റ് ആര്‍ സുനില്‍കുമാര്‍, മനേഷ് ഇ റ്റി, അഭിലാഷ് കെ എസ്, വിഷ്ണു ബാബുരാജ്, രാധാകൃഷ്ണന്‍ മാറ്റത്തില്‍, സുരേഷ് പന്താക്കല്‍, രഞ്ജിത് പി ജി, രഘു വെട്ടുകാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി