Latest News
Loading...

കൈപ്പള്ളിയില്‍ ആശങ്കയൊഴിഞ്ഞു. ആന്റിജന്‍ പരിശോധനയില്‍ എല്ലാവരും നെഗറ്റീവ്


വ്യാപാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച കൈപ്പള്ളിയില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എല്ലാവര്‍ക്കും നെഗറ്റീവ്. 162 പേരെയാണ് ഇന്ന് പരിശോധിച്ചത്. രാവിലെ 10ന് ആരംഭിച്ച പരിശോധനയില്‍ ഫലം നെഗറ്റീവ് ആയതോടെ മേഖലയില്‍ വലിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്.



ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് നേരത്തേ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പിഎച്ച്്‌സിയിലെ മെഡിക്കല്‍ ടീമാണ് കൈപ്പള്ളി ഗവ: എല്‍പിസ്‌കൂളില്‍ വച്ച് പരിശോധന നടത്തിയത്.  



ക്യാമ്പിന് വാര്‍ഡുമെമ്പര്‍ വിനോദ് , സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റി അംഗം ജോയി ജോര്‍ജ് ആശാ വര്‍ക്കര്‍ മിനി, ബാബു,  ആശാകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.