നവീകരിച്ച അംഗന്‍വാടി ഉദ്ഘാടനം ചെയ്തു


പാലാ നഗരസഭ 13-ാം വാര്‍ഡിലെ നവീകരിച്ച അങ്കണവാടിയുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്എ നിര്‍വ്വഹിച്ചു. തെക്കേക്കര മുനിസിപ്പല്‍ കോപ്ലക്‌സിലാണ് പുതിയ അംഗന്‍വാടിയുടെ പ്രവര്‍ത്തനം. ഉദ്ഘാടനചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ മേരി ഡൊമിനിക്, വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, കഇഉട സൂപ്പര്‍വൈസര്‍ ,അംഗന്‍വാടി ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.