പാതാമ്പുഴ റോഡില്‍ വളതൂക്കില്‍ അപകടം


പൂഞ്ഞാര്‍ പാതാമ്പുഴ റോഡില്‍ വളതൂക്കിന് സമീപം ബസില്‍ കാറിടിച്ചുകയറി അപകടം. ഇന്ന് ഉച്ചതിരിഞ്ഞാണ് അപകടമുണ്ടായത്. കാറിന്റെ അമതിവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബസിന്റെ സൈഡിലിടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശം അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ യാത്രികന്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ബസിന്റെ ഒരുവശവും തകര്‍ന്നു.നിലവാരത്തില്‍ പൂര്‍ത്തിയാക്കിയ റോഡില്‍ അമിതവേഗമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. 

 


വളവും തിരിവുമില്ലാത്ത ഈ ഭാഗത്ത് അമിതവേഗം മൂലം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്.