തടി കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം

മൂന്നിലവിൽ തടി കയറ്റി വന്ന ലോറി സ്കൂൾ മുറ്റത്തേക്ക്  മറിഞ്ഞു.  പെരുങ്കാവ് നിന്നും തടി കയറ്റിവന്ന ലോറി കുമാരമംഗലം സ്കൂളിന്റെ കെട്ടിടത്തിന് വശത്തേക്കാണ് മറിഞ്ഞത്.

അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. രാത്രി 8 മണിയോടെയായിരുന്നു സംഭവം.  റോഡിൻ്റെ കെട്ട് താഴ്ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 

മൂന്നിലവ് വലിയ കുമാരമംഗലം up സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് മറിഞ്ഞത്. കെട്ടിടത്തിനും നേരിയ തകരർ സംഭവിച്ചിട്ടുണ്ട്. പെരുമ്പാവൂരിലേയ്ക്ക് ലോഡ് കൊണ്ടുപോകുകയായിരുന്നു ലോറി.