ചെമ്മലമറ്റത്ത് അപകടം തുടര്‍ക്കഥയാകുന്നു


ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി ഹൈവേ റുട്ടില്‍ ചെമ്മലമറ്റത്തിനും പിണ്ണാക്കനാടിനും ഇടയിലുള്ള അപകടവളവില്‍ അപകടം തുടര്‍കഥയാവുന്നു. ഇന്ന് രാവിലെയും ഇവിടെ സ്‌കൂട്ടറും പിക്കപ് വാനും അപകടത്തില്‍പെട്ടു. വെളുപ്പിനെ ആറ് മണിക്കാണ് അപകടം ഉണ്ടായത്. 


കാഞ്ഞിരപ്പള്ളിക്ക് പോകുകയായിരുന്ന യുവാവിന്റെ ബൈക്കും  ഇടിക്കുകയായിരുന്നു. യുവാവിനെ ഗുരുതര പരുക്കോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  യുവാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


മൂന്ന് മരണവും ചെറും വലുതും ആയ നിരവധി അപകടങ്ങളും ഈ വളവില്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ട്.