Latest News
Loading...

ഭരണങ്ങാനത്ത് വാഹനാപകടം



ഈരാറ്റുപേട്ട പാലാ റോഡില്‍ ഭരണങ്ങാനം ടൗണിന് സമീപം വാഹനാപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. അല്‍ഫോന്‍സാ സ്‌കൂളിന് സമീപത്തെ കൊടുംവളവിന് സമീപത്തായിരുന്നു അപകടം. 

 



ബൊലേറോയും കാറുമാണ്അപകടത്തില്‍ പെട്ടത്. . കാറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു. പരിക്കേറ്റവരെ പറ്റി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.