പാലാ കെഎസ്ആര്‍ടിസിയില്‍ 8 പേര്‍ക്കുകൂടി കോവിഡ്പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ 8 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡിപ്പോയുടെ സ്ഥിതി ആശങ്കയിലായി. ഇന്ന നടന്ന ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ ഡിപ്പോയിലെ ആകെ രോഗബാധിതരുടെ എണ്ണം 11 ആയി. 

ഡിപ്പോയിലെ 36 പേരാണ് ഇന്ന് പാലാ ജനറലാശുപത്രിയില്‍ പരിശോധന നടത്തിയത്. ഇന്നലെ 3 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു പരിശോധന. ഇന്നലെ പിസിആര്‍ ടെസ്റ്റിലാണ് 2 പേര്‍ക്ക് രോഗം കണ്ടെത്തിയത്. 

മുട്ടത്ത് നടത്തിയ പരിശോധനയിലും ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്‌റ്റേഷന്‍ മാസ്റ്ററും രോഗം പോസിറ്റീവായി. 

രോഗബാധിതരായ ജീവനക്കാര്‍ വിവിധ റൂട്ടുകളില# ഡ്യൂട്ടി ചെയ്തവരാണ്. വൈക്കം, തൊടുപുഴ, കോട്ടയം തൊടുപുഴ ചെയിന്‍ സര്‍വ്വീസ്, മുണ്ടക്കയം റൂട്ടുകളിലാണ് പലരും ഡ്യൂട്ടി ചെയ്തത്. ഇതോടെ ബസില്‍ യാത്ര ചെയ്തവരും രോഗഭീഷണിയുടെ നിഴലിലായി.