പാലായിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പണമടങ്ങിയ പഴ്‌സ് അടിച്ചുമാറ്റിയ ആളെ തപ്പി പോലീസ്


പാലായിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പണമടങ്ങിയ പഴ്‌സ് അടിച്ചുമാറ്റിയ ആളെ തപ്പി പോലീസ്. ഏഴായിരം രൂപയോളം അടങ്ങിയ പഴ്‌സാണ് കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. ആഗസ്റ്റ് 28-നായിരുന്നു സംഭവം.  മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ ആളെ വ്യക്തമായിട്ടില്ല.  ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പാലാ പോലീസ് അറിയിച്ചു.