ഈരാറ്റുപേട്ടയില്‍ ഇന്ന് 7 കോവിഡ് പോസിറ്റീവ്ഈരാറ്റുപേട്ട നഗരസഭയില്‍ ഇന്ന് ആന്റിജന്‍ പരിശോധനയില്‍ 7 പുതിയ കോവിഡ് കേസുകള്‍ കൂടി. 110 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. നടയ്ക്കല്‍ മേഖല കേന്ദ്രീകരിച്ചാണ് ഇന്നും രോഗം ബാധിച്ചവരിലേറെയും. 

27-ാം വാര്‍ഡ് ബ്ലോക്ക് ഓഫീസ്, 19-ാം വാര്‍ഡ് വഞ്ചാങ്കല്‍, 14-ാം വാര്‍ഡ് കൊല്ലംപറമ്പ് എന്നിവിടങ്ങളിലും രോഗം പോസീറ്റായവരുണ്ടെന്ന് ആരോഗ്യകാര്യസമിതി ചെയര്‍മാന്‍ പി.എച്ച് ഹസീബ് പറഞ്ഞു. എല്ലാ രോഗികളുടെയും വാര്‍ഡുകള്‍ സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല. 


രോഗബാധിതരില്‍ 6 പേര്‍ ഈരാറ്റുപേട്ട നഗരസഭാ പരിധിയിലുള്ളവരാണ്.