Latest News
Loading...

ഈരാറ്റുപേട്ടയില്‍ ബുധനാഴ്ച 5 പേര്‍ക്ക് കോവിഡ്



ഈരാറ്റുപേട്ട  മുനിസിപ്പാലിറ്റിയില്‍ ബുധനാഴ്ച 5 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. 13 പേര്‍ രോഗമുക്തി നേടി. പാലായിലും ഇടമറുകിലും വെച്ച് നടന്ന RTPCR  സ്വാബ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.  



നഗരസഭാ ഒന്നാം ഡിവിഷനില്‍ 3 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 57കാരനും 6ഉം 14ഉം വയസുള്ള കുട്ടികള്‍ക്കുമാണ് രോഗം. 13-ാം ഡിവിഷനില്‍ 70 വയസ്സുള്ള പുരുഷനും, 65 കാരിയായ സ്ത്രീയ്ക്കും കോവിഡ് പോസിറ്റീവായി.  നേരത്തെ സ്ഥിരീകരിച്ച വ്യക്തികളുടെ കുടുംബാംഗങ്ങളാണ് ഇവര്‍.



വ്യാഴാഴ്ച  ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍  മൊബൈല്‍ യൂണിറ്റ് ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച്  ആന്റിജെന്‍ ടെസ്റ്റ് നടത്തും. .രോഗം സ്ഥിരീകരിച്ചവരുമായി പ്രൈമറി, സെക്കണ്ടറി സമ്പര്‍ക്ക പട്ടിയകയില്‍ ഉള്ള ആളുകള്‍ , ഏതെങ്കിലും രീതിയില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം

ഫോണ്‍- 9447807209,  9495574524