തെക്കേക്കര പഞ്ചായത്തില്‍ 5 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചുപൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഇന്ന് 5 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച പൂഞ്ഞാറിലെ പച്ചക്കറി വ്യാപാരിയുടെ  പിതാവിനും ഭാര്യയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 


കല്ലേക്കുളത്ത് രോഗം ബാധിച്ചവരുടെ കുടുംബാംഗങ്ങളാണ് മറ്റ് 3 പേര്‍. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും മരുമകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പമുള്ള 2 കുട്ടികള്‍ക്കു കൂടി ടെസ്റ്റ് നടത്താനുണ്ട്. ഇത് നാളെ ഇടമറുകില്‍ നടത്തുമെന്ന് വാര്‍ഡ് മെംബര്‍ അറിയിച്ചു.