ഈരാറ്റുപേട്ട നഗരസഭയിൽ 4 പേർക്ക് കോവിഡ്


ഇന്ന് ഈരാറ്റുപേട്ട  മുനിസിപ്പാലിറ്റിയിൽ ഇത് വരെ  4 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. ഇന്നലെ പാലായിലും ഇടമറുകിലും വെച്ച് നടന്ന RTPCR  സ്വാബ് പരിശോധനയിൽ , ഈരാറ്റുപേട്ടയിൽ നിന്നും 3 പേർക്ക്  പോസിറ്റീവ്  ആയി. 

ഇന്ന് രോഗം ബാധിച്ചവർ

 ഡിവിഷൻ 20 - ഒരു കുടുംബത്തിലെ മൂന്ന് പേർ.നേരത്തെ സ്ഥിരീകരിച്ച വ്യക്തിയുടെ  ക്വാറന്റീനിൽ ഇരിക്കുന്ന കുടുംബാംഗങ്ങൾ.

ഡിവിഷൻ 22 , ഒരാൾ . 7 മാസം പ്രായം ആയ കുട്ടി, ഐ സി എച്ച്, കോട്ടയം മെഡിക്കൽ കോളജിൽ വെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്

ഇന്ന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ രോഗമുക്തി നേടിയത് രണ്ട് പേരാണ്.