പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ 4 പേര്‍ക്കുകൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ക്ക് കൈപ്പള്ളിയില്‍ നടന്ന ആന്റിജന്‍ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ പയ്യാനിത്തോട്ടം സ്വദേശിയാണ്. മുന്‍പ് രോഗം ബാധിച്ച ടാക്‌സി ഡ്രൈവറുടെ മാതാവായ ഇവരെ രോഗസംശയത്തെ തുടര്‍ന്ന് പരിശോധനയ്ക്ക് എത്തിക്കുകയായിരുന്നു.
എട്ടാം വാര്‍ഡില്‍ ദമ്പതികളാണ് രോഗം ബാധിച്ചവരില്‍ മറ്റ് രണ്ട് പേര്‍. ടൗണില്‍ സ്റ്റുഡിയോ ഉടമയുടെ മകനും രോഗം സ്ഥിരീകരിച്ചു. ഉടമയ്ക്കും ഭാര്യയ്ക്കും നേരത്തേ രോഗം സ്ഥിരീകരിച്ചരുന്നു. ഇവര്‍ കപ്പാട് സിഎഫ്എല്‍റ്റിസിയില്‍ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച മകനെ ചൂണ്ടച്ചേരിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേയ്ക്ക് മാറ്റി.
കൈപ്പള്ളിയില്‍ വ്യാപക സമ്പര്‍ക്കമെന്ന ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും ഭയപ്പെട്ടിരുന്ന തരത്തിലുള്ള രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആന്റിജന്‍ ഫലം തെളിയിക്കുന്നത്. അതിനാല്‍ ഇനി കഴിഞ്ഞ പരിശോധനയുടെ തുടര്‍ച്ചായായി ഇവിടെ ആന്റിജന്‍ പരിശോധന ഉണ്ടാവില്ല.