Latest News
Loading...

കടനാട് സഹകരണബാങ്കിൽ 38 കോടിയുടെ അഴിമതി: യുഡിഎഫ്

കടനാട് സർവ്വിസ് സഹകരണ ബാങ്കിൽ ഇടത് ഭരണസമിതിയുടെ നേതൃത്വത്തിൽ കോടികണക്കിന് രൂപയുടെ അഴിമതി നടത്തിയതായി യുഡിഎഫ് മണ്ഡലം നേതൃത്വം ആരോപിച്ചു. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൻ അഴിമതി വ്യക്തമാണ്. നടപടി ആവശ്യപെട്ട് UDF സമരപരിപാടികൾ ആരംഭിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

പത്ത് വർഷത്തിനുള്ളിൽ 38 കോടി രൂപയുടെ അഴിമതി നടത്തിയതായി സഹകരണനിയമം 66 [2] പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായതായും KPCC വൈസ് പ്രസിഡണ്ട് ജോസഫ് വാഴക്കൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സി പി എമ്മിൻ്റെ പ്രവർത്തകർക്കും നേതാക്കൾക്കും നിയമവിരുദ്ധമായി കോടികണക്കിന് രൂപയുടെ ലോൺ അനുവദിച്ചു. ഈട് ഭൂമിയുടെ മൂല്യം കൂട്ടി കാണിക്കുകയാണ് ചെയ്തത്.


25 കോടി മുതലും 13 കോടി രൂപ പലിശയിനത്തിലും ബാങ്കിന് കിട്ടാക്കടമായി ഉണ്ടെന്ന് അന്വേഷണ റിപ്പോrട്ടിൽ വ്യക്തമാണെന്നും UDF നേതൃത്വം പറഞ്ഞു. . 5 പേർക്ക് മാത്രമായി 11 കോടി ലോൺ നല്കി .അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിട്ടും ആരോപണ വിധേയർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് UDF കടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വതിൽ ജോയിൻ്റ് രജിസ്റ്ററുടെ ഓഫീസിന് മുൻപിൽ സമരം നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. 

ആവശ്യമെങ്കിൽ സഹകരണ വകുപ്പ് മന്ത്രിയുടെ ഓഫിസിന് മുൻപിലേക്ക് സമരം മാറ്റുമെന്നും നേതൃത്വം അറിയിച്ചു. ജോസഫ് വാഴക്കൻ, Adv. ടോമി കല്ലാനി, Adv. ബിജു പുന്നത്താനം, സണ്ണി മുണ്ടനാട്ട്, ആർ.സജീവ്, മത്തച്ചൻ അരിപ്ലാക്കൽ, ടോം കോഴിക്കോട്ട്, വിനു വള്ളോംപുരയിടം, ഫിലിപ്പ് ജോസഫ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments