Latest News
Loading...

ഒരിടവേളയ്ക്ക് ശേഷം രോഗം പടരുന്നു. ഈരാറ്റുപേട്ടയില്‍ 30 പേര്‍ക്ക് കോവിഡ്. ഒരു മരണം


ഈരാറ്റുപേട്ട  മുനിസിപ്പാലിറ്റിയില്‍ ഇന്ന്  കോവിഡ്  സ്ഥിരീകരിച്ചത് 30 പേര്‍ക്ക്. രോഗബാധതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവിന് ശേഷം പിന്നീട് കുറഞ്ഞിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും രോഗബാധിതരുടെ എണ്ണം ഇന്ന്  കുത്തനെ ഉയരുകയായിരുന്നു. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട്‌ചെയ്തു. 



ഈരാറ്റുപേട്ട വട്ടക്കയം അറയ്ക്കല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ പെണ്ണമ്മ (80)യാണ് മരിച്ചത്.  ശ്വാസകോശ  ബന്ധമായ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  പെണ്ണമ്മയെ വ്യാഴാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയില്‍. മക്കള്‍: സാബു, രാജു, മോളി.



ഇന്ന്  ഈരാറ്റുപേട്ടയില്‍ വെച്ച് ആകെ 95 ആന്റിജെന്‍ ടെസ്റ്റ് നടത്തി. ഇതില്‍ 23 പേര്‍ക്ക് രോഗം കണ്ടെത്തി. 


രോഗം സ്ഥിരീകരിച്ചവര്‍


ഡിവിഷന്‍ - 1  ( രണ്ട് പേര്‍)


19 വയസ്സ്/പുരുഷന്‍- ഉറവിടം അവ്യക്തം.


20 വയസ്സ് / പുരുഷന്‍- സമ്പര്‍ക്കം.


ഡിവിഷന്‍ -  2 ( അതിഥി തൊഴിലാളികള്‍ , അന്യ സംസ്ഥാനത്ത്  നിന്ന് വന്ന് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന 4 അതിഥി തൊഴിലാളികള്‍)


18 വയസ്സ്/പുരുഷന്‍, 18 വയസ്സ്/പുരുഷന്‍, 23 വയസ്സ്/പുരുഷന്‍,31 വയസ്സ്/പുരുഷന്‍.



 ഡിവിഷന്‍ - 3  (ഒരു കുടുംബത്തിലെ  രണ്ട് പേര്‍, ഉള്‍പ്പടെ മൊത്തം 3 ആളുകള്‍)


58 വയസ്സ്/സ്ത്രീ, 25 വയസ്സ്/സ്ത്രീ(ഒരു കുടുംബം) - സമ്പര്‍ക്കം.


75 വയസ്സ്/പുരുഷന്‍ - സമ്പര്‍ക്കം


ഡിവിഷന്‍ - 5 (മൂന്ന് പേര്‍)


37 വയസ്സ്/പുരുഷന്‍, 26 വയസ്സ് /പുരുഷന്‍.സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രണ്ട് പേര്‍. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം.


60 വയസ്സ്/പുരുഷന്‍ - സമ്പര്‍ക്കം.


ഡിവിഷന്‍ - 7 (ഒരാള്‍)


48 വയസ്സ്/പുരുഷന്‍, കടുവാമുഴി സബ് സ്റ്റേഷന്‍ റോഡില്‍ തയ്യല്‍ കട - ഉറവിടം അവ്യക്തം.


ഡിവിഷന്‍ - 16( ഒരു കുടുംബത്തിലെ രണ്ട് പേര്‍, ഉള്‍പ്പടെ മൊത്തം മൂന്ന് ആളുകള്‍)


18 വയസ്സ്/ പുരുഷന്‍ - സമ്പര്‍ക്കം.


29 വയസ്സ് പുരുഷന്‍/23 വയസ്സ് സ്ത്രീ - ഒരു കുടുംബം - ഉറവിടം അവ്യക്തം.


ഡിവിഷന്‍ - 17  (ഒരാള്‍)


49 വയസ്സ്/പുരുഷന്‍ - ഉറവിടം അവ്യക്തം.


ഡിവിഷന്‍ - 21 ( ഒരാള്‍ )


17 വയസ്സ്/പുരുഷന്‍ - സമ്പര്‍ക്കം.


ഡിവിഷന്‍ - 23 ( ഒരാള്‍)


51 വയസ്സ്/പുരുഷന്‍ - സമ്പര്‍ക്കം.


ഡിവിഷന്‍ - 25 ( ഒരാള്‍)


27 വയസ്സ്/പുരുഷന്‍ - സമ്പര്‍ക്കം.


ഡിവിഷന്‍ - 27  ( ഒരു കുടുംബത്തിലെ രണ്ട് പേര്‍ ഉള്‍പ്പടെ , മൊത്തം മൂന്ന് ആളുകള്‍)


65 വയസ്സ്/പുരുഷന്‍,61 വയസ്സ് /സ്ത്രീ - (ഒരു കുടുംബം)- ഉറവിടം അവ്യക്തം.


25 വയസ്സ് / പുരുഷന്‍ - ഉറവിടം അവ്യക്തം.




പിഎംസി  ഹോസ്പിറ്റലില്‍ വെച്ച് നടന്ന ആന്റിജെന്‍ ടെസ്റ്റില്‍ 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 


 ഡിവിഷന്‍ - 7 (26 വയസ്സ് / പുരുഷന്‍. സമ്പര്‍ക്കം)


ഡിവിഷന്‍ -13 (24 വയസ്സ്/ പുരുഷന്‍ സമ്പര്‍ക്കം)


ഡിവിഷന്‍ - 23 (65 വയസ്സ്/പുരുഷന്‍. ഉറവിടം അവ്യക്തം)


ഇന്നലെ പാലായിലും ഇടമറുകിലും വെച്ച് നടന്ന RTPCR സ്വാബ് പരിശോധനയില്‍, ഈരാറ്റുപേട്ടയില്‍ നിന്നും പോസിറ്റീവ് ആയവര്‍ 4.


രോഗം സ്ഥിരീകരിച്ചവര്‍ .


 ഡിവിഷന്‍ - 21( ഒരു കുടുംബത്തിലെ 4 പേര്‍)


69 വയസ്സ്/സ്ത്രീ, 32 വയസ്സ്/പുരുഷന്‍, 35 വയസ്സ്/സ്ത്രീ, 7 വയസ്സ്/കുട്ടി. സമ്പര്‍ക്കം.



ഇന്ന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ 5 പേര്‍ രോഗമുക്തി നേടി. 


Post a Comment

0 Comments