പൂഞ്ഞാർ പഞ്ചായത്തിൽ ഇന്ന് 3 പേർക്ക് കോവിഡ്


പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് ഉച്ചതിരിഞ്ഞ് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഇതോടെ പഞ്ചായത്തിൽ ആകെ  10 പേർക്ക് കോവിഡ് പോസിറ്റീവായി. രണ്ടാം വാർഡിൽ ഈരാറ്റുപേട്ടയിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചയാളുടെ കുടുംബത്തിലുള്ളവർക്കാണ് രോഗബാധ. ആന്റിജൻ പരിശോധയിലാണ് രോഗം സ്ഥിരീകരിച്ചത്.

വാർഡ് 1-ൽ 2, 2ാം വാർഡിൽ 5, 4ാം വാർഡിൽ 1, 5ാം വാർഡിൽ 2, ആറാം വാർഡിൽ 2, 13-ാം വാർഡിൽ 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. ഇന്നലെ രാത്രി ഒന്നാം വാർഡിൽ 2 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ഇവർ ക്വാറന്റയിനിലയാരുന്നു.