പൂഞ്ഞാര്‍ തെക്കേക്കരയില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ്പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഇന്ന് ആകെ 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ക്ക് ആന്റിജന്‍ പരിശോധനയിലും മറ്റ് 2 പേര്‍ക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലുമാണ് രോഗം സ്ഥിരീകരിച്ചത്. കുന്നോന്നി, കൈപ്പള്ളി വാര്‍ഡുകളിലുള്ളവരാണ് ഇവര്‍. 


എട്ടാം വാര്‍ഡ് കുന്നോന്നിയില്‍ ഉള്ള യുവാവ് പനി ബാധയെ തുടര്‍ന്ന് പാലായില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 5-ാം വാര്‍ഡ് കൈപ്പള്ളിയില്‍ വ്യാപാരിയ്ക്കാണ് രോഗബാധ. പനിയെ തുടര്‍ന്ന് ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.