പൂഞ്ഞാര്‍ ടൗണ്‍ കണ്ടയിന്റ്‌മെന്റ് സോണാകും. 3 ദിവസത്തേയ്ക്ക് കടകള്‍ അടയ്ക്കും


പൂഞ്ഞാര്‍ തെക്കേക്കര ടൗണില്‍ പച്ചക്കറി വ്യാപാരിയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തില്‍  ഒന്നാം വാര്‍ഡ്, ടൗണിലെ കടകള്‍ 3 ദിവസത്തേയ്ക്ക് അടച്ചിടാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് ഈ തീരുമാനം. നാളെ രാവിലെ 11 മുതല്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല. പൊതുജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാനാണ് 11 വരെ സമയം അനുവദിച്ചിരിക്കുന്നത്. 

ഒന്നാം വാര്‍ഡ് കണ്ടയിന്റ്‌മെന്റ് സോണാക്കാന്‍ റിപ്പോര്‍ട്ട് നല്കാനും യോഗം തീരുമാനിച്ചു. ജില്ലാ ഭരണകൂടം അനുമതി നല്കുന്നതോടെ 2 ദിവസത്തിനുള്ളില്‍ തീരുമാനം പ്രഖ്യാപിച്ചേക്കും. 

ചൊവ്വാഴ്ച ടൗണില്‍ ആന്റിജന്‍ പരിശോധന  നടക്കും. അണുനശീകരണം നടത്താനും യോഗം തീരുമാനിച്ചു.  രണ്ടാം വാര്‍ഡിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റും അടയ്ക്കാന്‍ ആവശ്യപ്പെട്ടേയ്ക്കും. വിവിധയിടങ്ങളില്‍ നിന്നും ആളുകള്‍ വരുന്ന സാഹചര്യത്തിലാണിത്.