Latest News
Loading...

ഈരാറ്റുപേട്ടയില്‍ 3 പേര്‍ക്ക് കോവിഡ് പോസിറ്റീവ്


ഈരാറ്റുപേട്ട  മുനിസിപ്പാലിറ്റിയില്‍ഇന്ന് 3 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു.  ഭരണങ്ങാനത്തെ സ്വകാര്യ ഹോസ്പിറ്റലില്‍ വെച്ച് നടന്ന ആന്റിജെന്‍ ടെസ്റ്റില്‍ ആറാം ഡിവിഷനിലെ താമസക്കാരനായ 63 വയസുകാരന് കോവിഡ് പോസ്റ്റീവ് ആയി. 


17ന്  പാലായിലും ഇടമറുകിലും വെച്ച് നടന്ന RTPCR സ്വാബ് പരിശോധനയില്‍, ഈരാറ്റുപേട്ടയില്‍ നിന്നും ഇന്ന് 2 പേര്‍ പോസിറ്റീവ് ആയി. വാര്‍ഡ് 12-ല്‍ നേരത്തെ സ്ഥിരീകരിച്ച വ്യക്തിയുടെ പ്രൈമറി കോണ്‍ടാക്ടായ 38കാരനും 17-ാം വാര്‍ഡിലെ 71കാരനുമാണ് രോഗം ബാധിച്ചത്. 


നഗരസഭയില്‍ ഇന്ന് ഒരാള്‍ രോഗമുക്തി നേടി. 32 പേരാണ് ഇപ്പോള്‍ നഗരസഭാ പരിധിയില്‍ ചികിത്സയിലുള്ളത്. 


Post a Comment

0 Comments