Latest News
Loading...

ഈരാറ്റുപേട്ട നഗരസഭ പരിധിയില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ്


 ഈരാറ്റുപേട്ട  മുനിസിപ്പാലിറ്റിയില്‍ ഇന്ന്  കോവിഡ്  സ്ഥിരീകരിച്ചത് 3 പേര്‍ക്ക്. ഒന്നാം വാര്‍ഡില്‍ 2പേര്‍ക്കും 12-ാം വാര്‍ഡില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 



ഇന്നലെ പാലായിലും ഇടമറുകിലുമായി നടന്ന ആര്‍ടിപിസിആര്‍ പരിശോധനയിലാണ് 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 41 വയസുകാരനായ പുരുഷനും 39 വയസുള്ള സ്ത്രീയ്ക്കുമാണ് ഒന്നാം വാര്‍ഡില്‍ കോവിഡ് പോസിറ്റൂവായത്. 



ഇന്ന് പിഎംസി ആശുപത്രിയില്‍ നടന്ന ആന്റിജന്‍ പരിശോധനയിലാണ് 12-ാം വാര്‍ഡില്‍ താമസക്കാരനായ 35-കാരന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ അന്യസംസ്ഥാനതൊഴിലാളിയാണ്. 


നഗരസഭയില്‍ ഇന്ന്  18 പേര്‍  രോഗമുക്തി നേടി. 46 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ആകെ 122 പേര്‍ രോഗമുക്തരായി.