പൂഞ്ഞാര്‍ തെക്കേക്കരയില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ് പോസിറ്റീവ്


തെക്കേക്കര പഞ്ചായത്തില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. രണ്ടാം വാര്‍ഡ് കല്ലേക്കുളത്ത് 2 പേര്‍ക്കും 13-ാം വാര്‍ഡ് പയ്യാനിത്തോട്ടത്തുമാണ് രോഗബാധ. 

കല്ലേക്കുളത്ത് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ മാതാപിതാക്കള്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഇവിടെ കുടുംബനാഥനും മകള്‍ക്കും മരുമകനും നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. 


രണ്ടാം വാര്‍ഡില്‍ 70-കാരനാണ് രോഗം ബാധിച്ചത്. ഇദ്ദേഹം മുന്‍പ് പൂഞ്ഞാറില്‍ രോഗം സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ പക്കല്‍ നിന്നും പച്ചക്കറി വാങ്ങിയിരുന്നു. എന്നാല്‍ രോഗം പിടിപെട്ടത് ഇവിടെ നിന്നാണോ എന്ന് വ്യക്തമല്ല. 


തെക്കേക്കര പഞ്ചായത്തില്‍ ഇതുവരെ 37 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗമുക്തി നേടിയ 2 പേരടക്കം 22 പേര്‍ക്ക് രോഗം ഭേദമായി. ബാക്കി 15 ഓളം പേരാണ് ചികിത്സയിലുളളത്. 


കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കൈപ്പള്ളി സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് അടുത്തയാഴ്ച ആന്റിജന്‍ പരിശോധന നടത്തും. ഇതിനുള്ള കിറ്റുകള്‍ തയാറായി. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആവും പരിശോധന. പ്രൈമറി കോണ്ടാക്ടിന് രോഗം സ്ഥിരീകരിച്ച 7 ദിവസമെങ്കിലും കഴിഞ്ഞാവും സമ്പര്‍ക്കബാധിതര്‍ക്ക് പരിശോധന.