Latest News
Loading...

മറ്റക്കര റോഡിന് 2.25 കോടിയുടെ പദ്ധതിക്കും അനുമതി ലഭിച്ചു.

 


കിടങ്ങൂര്‍ കുമ്മണ്ണൂര്‍  ചെമ്പ്‌ളാവ്  പാദുവാ റോഡ് വികസനത്തിന് 2 കോടി രൂപ അനുവദിച്ചതായി അഡ്വ: മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.

ബി.എം & ബി.സി ഉന്നത നിലവാരത്തില്‍ റോഡ് നവീകരിക്കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ റീച്ചായ മറ്റക്കര റോഡ് വികസനത്തിന് 2.25 കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്. ചെമ്പ്‌ളാവ്, പാദുവാ ജംഗ്ഷനുകള്‍ പൂര്‍ണ്ണമായും നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കുന്നതാണ്.



കടുത്തുരുത്തി  പുതുപ്പള്ളി അസംബ്ലി മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് വികസന പദ്ധതിയെന്ന നിലയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രി അഡ്വ: മോന്‍സ് ജോസഫ് എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കുമ്മണ്ണൂര്‍  മറ്റക്കര റോഡിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്. രണ്ട് റീച്ചിലായി 4.25 കോടി രൂപയുടെ വികസനമാണ് നടപ്പാക്കുന്നത്.



കുമ്മണ്ണൂര്‍ റീച്ചിലെ പ്രവര്‍ത്തി പാലാ സെക്ഷന്റെ കീഴിലും, മറ്റക്കര റീച്ച് പാമ്പാടി സെക്ഷന്റെ കീഴിലും ടെണ്ടര്‍ ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്‍പ് റോഡ് നവീകരണം നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.



Post a Comment

0 Comments