Latest News
Loading...

പ്രൊഫ.കെ.എം ചാണ്ടിയുടെ 22-ാം ചരമവാർഷിക ദിനം ആചരിച്ചു


പാലാ : പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും മുൻ കെ പി സി സി പ്രസിഡൻറുമായിരുന്ന പ്രൊഫ.കെ.എം ചാണ്ടിയുടെ 22-ാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. ചാണ്ടി സാറിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണം സമ്മേളനവും നടത്തി.സമ്മേളനം ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ഏ.കെ.ചന്ദ്ര മോഹൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡൻറ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ ബിജോയി എബ്രാഹം, ഷോജി ഗോപി, ആർ.മനോജ്, സന്തോഷ് മണർകാട്ട്, സന്തോഷ് കുര്യത്ത്, പ്രസാദ് കൊണ്ടൂപ്പ റമ്പിൽ, ജോസഫ് പുളിക്കൻ, എ .എസ്സ് തോമസ്, പ്രേംജിത്ത് എർത്തയിൽ, ജോൺ സി നോബിൾ, തോമസുകുട്ടി നെച്ചിക്കാട്ട്, രാഹുൽ പി.എൻ.ആർ, പ്രിൻസ് വി സി ,രാജേഷ് കാരയ്ക്കാട്ട് ,ജോജോ ചീരാങ്കുഴി, പ്രദീപ് ചീരാംങ്കാവിൽ, ടോണി തൈപ്പറമ്പിൽ, തോമസുകുട്ടി മുകാല, വക്കച്ചൻമേനാം പറമ്പിൽ, റെജി നെല്ലിയാനിയിൽ, മാത്യു കണ്ടത്തിപ്പറമ്പിൽ, ബിജോയി തെക്കേൽ, ജോയി മഠം, സോണി ഓടച്ചുവട്ടിൽ,  നെല്ലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments