കരൂർ പഞ്ചായത്തിൽ 20 പേർക്ക് കോവിഡ് !


പാലാ  കരൂർ പഞ്ചായത്തിലെ വള്ളിച്ചിറയിൽ ഒറ്റ ദിവസം  20 പേർക്ക് കോവിഡു പോസിറ്റിവ് ആയി. ഇന്നലെ  ആന്റിജൻ പരിശോധനയിലാണ് ഇത്രയുമധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 58 പേർക്കാണ് പരിശോധന  നടത്തിയത്. 

 കൂടുതൽ ആന്റിജൻ പരിശോധനകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്. നാളെ ചെറുകര സ്‌കൂളിലും ഇടനാട് സ്‌കൂളിൽ വച്ചുമാണ് ആന്റിജൻ പരിശോധനകൾ നടത്തുന്നത്. ജനങ്ങളുമായി ബന്ധപ്പെടുന്ന ഓട്ടോ ഡ്രൈവർമാർ,  വ്യാപാരികൾ എന്നിവരെയും പരിശോധിക്കും.

 കരൂർ പഞ്ചായത്തിന്റെ 10, 11, 12 വാർഡുകളിലാണ് കോവിഡ് പടർന്നു പിടിച്ചിട്ടുള്ളത്. പഞ്ചായത്തിൽ ആകെ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ആറ് പേർ രോഗമുക്തി നേടി.