കാർ ബൈക്കിലിടിച്ച് 2 യുവാക്കൾക്ക് പരിക്ക്

 

പാലാ മാർക്കറ്റ് കോംപ്ലക്സിന് സമീപം കാർ ബൈക്കിലിടിച്ച് 2 യുവാക്കൾക്ക് പരിക്കേറ്റു. ഒന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ പാലാ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലാ രാമപുരം റോഡിൽ മാർക്കറ്റ് കെട്ടിടത്തിന് മുന്നിലാണ് അപകടം നടന്നത്. രാമപുരം ഭാഗത്ത് നിന്ന് വന്ന കാർ പെട്ടെന്ന് വലത്തേയ്ക്ക് തിരിച്ചപോൾ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഈ ബൈക്ക് മറ്റൊരു ബൈക്കിലും ഇടിച്ചു. ഇരു ബൈക്ക് യാത്രികരും റോഡിൽ വീണു.

കാർ ഷോറൂമിലെ ഫോർ രജീസ്ട്രേഡ് വാഗൺ-ആർ കാറാണ് അപകടത്തിൽ പെട്ടത്. കാറിന്റെ മുൻവശത്തും തകരാർ സംഭവിച്ചു.