കോവിഡ് പ്രതിരോധം ലംഘിച്ചവര്‍ പിഴയയായി നല്‍കിയത് 14.8 ലക്ഷം രൂപ

ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ കോട്ടയം ജില്ലയില്‍  കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചവരില്‍നിന്ന് പിഴയിനത്തില്‍ പോലീസ് ഈടാക്കിയത് 14.8 ലക്ഷം രൂപ. 

സമൂഹിക അകലം പാലിക്കാത്തതിന് 6900 പേര്‍ക്കും മാസ്‌ക് ധരിക്കാത്തതിന് 4301 പേര്‍ക്കും പിഴയൊടുക്കേണ്ടിവന്നു. ഏറ്റവും കൂടുതല്‍ തുക പോലീസ് പിഴയിനത്തില്‍ ഈടാക്കിയത്  ഓഗസ്റ്റ് 29നാണ്- 203400 രൂപ.

ക്വാറന്റയിന്‍ ലംഘിച്ച ഒന്‍പതു പേര്‍ ഉള്‍പ്പെടെ 258 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ കളക്ടര്‍ രൂപീകരിച്ച ക്വിക് റെസ്‌പോണ്‍സ് ടീമുകളുടെ പരിശോധനയെത്തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ക്ക് പുറമെയാണിത്. 

എല്ലാ കേന്ദ്രങ്ങളിലും പോലീസ് പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവ് അറിയിച്ചു.