ഈരാറ്റുപേട്ടയില്‍ ഇന്ന് ആറ് പേര്‍ക്ക് രോഗം. 12 പേര്‍ക്ക് രോഗമുക്തി


ഈരാറ്റുപേട്ട  മുനിസിപ്പാലിറ്റിയില്‍ ഇന്ന് 6 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റിയില്‍ രോഗമുക്തി നേടിയത് 12 പേരാണ്. നടയ്ക്കല്‍ എട്ടാം ഡിവിഷനില്‍ ഇന്ന് 106 പേര്‍ക്ക് ആന്റിജെന്‍ ടെസ്റ്റ് നടത്തി. ഇവിടെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍. 

ഡിവിഷന്‍ 25 - 51 വയസ്, സ്ത്രീ - നേരത്തെ സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബാംഗം

ഇന്നലെ പാലായിലും ഇടമറുകിലും വെച്ച് നടന്ന ആര്‍ടിപിസിആര്‍  സ്വാബ് പരിശോധനയില്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 


പത്താം ഡിവിഷനില്‍ 62 വയസുള്ള സ്ത്രീ , 29 വയസുകാരിയായ സ്ത്രീ, 5 വയസുള്ള കുട്ടി എന്നിവര്‍ക്ക് രോഗം ബാധിച്ചു. ഇവരെല്ലാം നേരത്തെ സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളാണ്.


ഡിവിഷന്‍ 12ല്‍ 52 വയസ്സുള്ള പുരുഷന് രോഗം സ്ഥിരീകരിച്ചു. 27-ാം ഡിവിഷനില്‍ 31 വയസ്സുള്ള യുവാവിനും രോഗം സ്ഥിരീകരിച്ചു. നേരത്തെ രോഗം  സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബാംഗമാണിയാള്‍. 

നഗരസഭയില്‍ 61 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്ന് രോഗമുക്തി നേടിയ 12 പേരടക്കം ആകെ 104 പേര്‍ രോഗമുക്തരായി.