Latest News
Loading...

ബി ടെക്: 100% വിജയം കരസ്ഥമാക്കി കോട്ടയം ടോംസ് കോളജ് ഓഫ് എഞ്ചിനീയറിങ്



എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയോട് അഫീലിയേറ്റ് ചെയ്ത ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിങ് 2020  ല്‍ നടത്തിയ ബിടെക് അവസാന സെമസ്റ്റര്‍  പരീക്ഷയില്‍ 100% വിജയം നേടി. എക്കാലത്തും പഠന മികവ് പുലര്‍ത്തുന്ന ടോംസ് ഇത്തവണയും ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണ്. സിവില്‍, മെക്കാനിക്കല്‍, കെമിക്കല്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ എഞ്ചിനീയറിങ് ശാഖകളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതോടെയാണ് ടോംസ് കോളേജിന് ഈ അസുലഭ നേട്ടം കൈവരിക്കാനായത്.

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും, അതിന് അവരെ സജ്ജരാക്കിയ അദ്ധ്യാപകരെയും,  മാനേജ്‌മെന്റിനെയും അദ്ധ്യാപക  രക്ഷാകര്‍തൃ സമിതി അഭിനന്ദിച്ചു. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു എഞ്ചിനീയറിംഗ് കോളജ് നൂറു ശതമാനം വിജയം നേടുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത പല മാതാപിതാക്കളും അഭിപ്രായപ്പെട്ടു.

Post a Comment

0 Comments