പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ ആകെ 10 പേർക്ക് കോവിഡ് പോസിറ്റീവായി .


പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ  ആകെ 10 പേർക്ക് കോവിഡ് പോസിറ്റീവായി .  ഇതു വരെയുള്ള കണക്കാണിത്. അതേസമയം ഇന്ന് നടന്ന അന്റി ജൻ പരിശോധനയിൽ 50 ഉം നെഗറ്റീവാണ്. എന്നാൽ പഴയ കണക്ക് ഉൾപ്പെടുത്തി പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്ന് ഗ്രാമപഞ്ചായത്ത് അംഗം രമേശ് ബി വെട്ടിമറ്റം അറിയിച്ചു.

വാർഡ് 1-ൽ 2, 2ാം വാർഡിൽ 2, 4ാം വാർഡിൽ 1, 5ാം വാർഡിൽ 2, ആറാം വാർഡിൽ 2, 13-ാം വാർഡിൽ 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. ഇന്നലെ രാത്രി ഒന്നാം വാർഡിൽ 2 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ഇവർ ക്വാറന്റയിനിലയാരുന്നു.