ചോലത്തടം- കൂട്ടിക്കല്‍ റോഡ് നവീകരണത്തിന് 10 കോടി രൂപയുടെ ഭരണാനുമതി; പി.സി. ജോര്‍ജ്ജ് എം.എല്‍.എ. rചോലത്തടം - കൂട്ടിക്കല്‍ റോഡ് നവീകരണത്തിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.സി. ജോര്‍ജ്ജ് എം.എല്‍.എ. അറിയിച്ചു. 2020-21 വര്‍ഷത്തെ ബജറ്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുത്. 7.8 കിലോമീറ്റര്‍ റോഡ് ഡിബിഎം ആന്‍ഡ് ബിസി നിലവാരത്തിലായിരിക്കും നിര്‍മ്മിക്കുക.

കലുങ്കുകളുടെ പുനര്‍ നിര്‍മ്മാണം, ഡ്രൈനേജ് സംവിധാനം, അപകടമേഖലകളിലെ സംരക്ഷണഭിത്തി നിര്‍മ്മാണം, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുക എിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ഈ റോഡ് യാഥാര്‍ത്ഥ്യമാകുതോടുകൂടി കിഴക്കന്‍ മലയോരമേഖലയിലെ പ്രധാന ടൂറിസം പാതയായി ഇത് മാറും. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വിഭാവനം ചെയ്തിരിക്കുന്ന പൂഞ്ഞാര്‍ ടൂറിസം സര്‍ക്യൂട്ടിന് റോഡിന്റെ നിര്‍മ്മാണം വലിയ ഗുണം ചെയ്യുമെന്നും പി.സി. ജോര്‍ജ്ജ് എം.എല്‍.എ. പറഞ്ഞു. 

ഈ പദ്ധതിയ്ക്ക് അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി. സുധാകരനും പ്രത്യേകം നന്ദി അറിയിക്കുതായും അദ്ദേഹം പറഞ്ഞു.